പാലോട്: കമ്പക്കെട്ടിന്റെയും പൂത്തിരിമേളത്തിന്റെയും കുലപതികളുടെ നാടാണിത് . എന്‍.ആര്‍. പണിക്കര്‍,വേലായുധനാശാന്‍, ശിവദാസനാശാന്‍, സുരേന്ദ്രനാശാന്‍... ഇങ്ങനെ നീളുന്നു ആ നിര. ഇവരെല്ലാം മണ്‍മറഞ്ഞു പോയെങ്കിലും കരിമരുന്നിലെ കരവിരുതില്‍ ഒട്ടും പിന്നിലല്ല പിന്‍തലമുറക്കാര്‍. പില്‍ക്കാലത്ത് വിസ്മയ കാഴ്ചകളുടെ പൂരനഗരിയായി നന്ദിയോട് മാറിയതിനു പിന്നിലെ കഥയിങ്ങനെ.
അമ്പലങ്ങളില്‍ വെടിവഴിപാടായും ഉത്സവപറമ്പുകളില്‍ കണ്ണിനും കാതിനും കുളിര്‍മയേകുന്ന പൂത്തിരിമേളമായും വര്‍ണ്ണ വിസ്മയം തീര്‍ക്കുന്നത് നന്ദിയോട്ടെ പടക്കത്തൊഴിലാളികളുടെ കരവേലകളാണ് . ആഘോഷ പരിസമാപ്തികള്‍ക്കും ഉദ്ഘാടനത്തിനും സ്വീകരണ യോഗങ്ങള്‍ക്കും സ്ഥാനാര്‍ത്ഥി പര്യടനത്തിനും വിജയാഹ്ളാദത്തിനുമൊക്കെ പടക്കങ്ങള്‍ അവശ്യ ഘടകമായി മാറുമ്പോള്‍ നന്ദിയോടിന്റെ തിളക്കവും ഏറുന്നു. ദീപാവലി അടുത്തതോടെ ആവശ്യക്കാരുടെ തിരക്കുമൂലം ഇവിടുത്തെ ഇടവഴികളും നിരത്തുകളും നിറഞ്ഞു കഴിഞ്ഞു.
ഇവിടുത്തെ നിര്‍മ്മാണശാലകളില്‍ അസാമാന്യ പാടവത്തോടെ പണിതെടുക്കുന്ന ചെറുതും വലുതുമായ പടക്കങ്ങള്‍ക്ക് ഇന്ന് കേരളത്തിലെമ്പാടും പ്രിയമേറുകയാണ്. ഈ വര്‍ണ്ണച്ചാര്‍ത്തുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കരങ്ങളിലേറെയും വിദ്യാസമ്പന്നരും തൊഴില്‍ രഹിതരുമായ ഒരു കൂട്ടം യുവതികളാണെന്ന് ഓര്‍ക്കുക. ഇതിലൂടെ ഒരുക്കൂട്ടുന്ന സമ്പാദ്യമാണ് ഇവരില്‍ പലരുടെയും ഭാവി ജീവിതം കരുപ്പിടിപ്പിക്കുന്നത്.ഈ മേഖലയെ കൈപിടിച്ചുയര്‍ത്തുവാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.നെയ്യാറ്റിന്‍കര: ദീപാവലി അടുത്തതോടെ തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി സ്ഫോടക വസ്തു കടത്തുന്നത് വര്‍ദ്ധിച്ചു. പരിശോധനകള്‍ പേരിനുപോലും നടക്കുന്നില്ല.