പെരിങ്ങമ്മല: ഇടവം ജങ്ഷനിലെ രണ്ടുകടകള്‍ കുത്തിത്തുറന്ന് റബ്ബര്‍ഷീറ്റ് മോഷ്ടിച്ചു. ഇടവം സബീര്‍മുഹമ്മദ്, ഷൗക്കത്തലി എന്നിവരുടെ കടകളിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. ഷീറ്റ്, റബ്ബര്‍ക്കറ എന്നിവയുള്‍പ്പെടെ നഷ്ടമായി. പാലോട് പോലീസ് കേസെടുത്തു.