പെരിങ്ങമ്മല: കുണ്ടാളംകുഴി ആറ്റിലേക്ക്
മത്സ്യ-മാംസാവശിഷ്ടങ്ങള്‍ തള്ളുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി
പരിസരവാസികള്‍. പെരിങ്ങമ്മല പ്രദേശങ്ങളില്‍ മീന്‍ വില്‍ക്കുന്ന വണ്ടികള്‍
ആറ്റിലേക്കിറക്കി കഴുകുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇക്കാരണത്താല്‍ ഈ ആറിനെ
മാത്രം ആശ്രയിക്കുന്ന കണ്ണന്‍കോട്, ചാത്തിച്ചമണ്‍പുറം, ചിപ്പന്‍ചിറ
പ്രദേശങ്ങളിലുള്ളവര്‍ക്ക് ആറ്റിലെ വെള്ളം ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്.
പകര്‍ച്ചപ്പനിയുംമറ്റു ചര്‍മ രോഗങ്ങളും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍
ഗ്രാമപ്പഞ്ചായത്തധികൃതരും പാലോട് പോലീസും അടിയന്തരമായി ഇടപെടണമെന്ന് ഇക്ബാല്‍ നഗര്‍
പൗരസമിതി ആവശ്യപ്പെട്ടു