നന്ദിയോട്: ജില്ലയിലെ പ്രധാനപ്പെട്ട മീന്‍മുട്ടി ജലവൈദ്യുത
പദ്ധതിപ്രദേശം മാലിന്യഭീഷണിയില്‍. പ്രതിദിനം ഇവിടെ അടിഞ്ഞുകൂടുന്ന മാലിന്യം
പദ്ധതിയുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നതായി ആക്ഷേപം. പ്രധാനമായും
പ്ലാസ്റ്റിക് മാലിന്യമാണ് വില്ലനായി മാറിയിരിക്കുന്നത്. ഓരോദിവസവും പദ്ധതി
പ്രദേശത്തും വൃഷ്ടിപ്രദേശത്തും വന്നടിയുന്ന മാലിന്യത്തിന് കൈയും
കണക്കുമില്ല.
വാമനപുരം നദിയിലെ മീന്‍മുട്ടിയിലാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. പ്രതിദിനം 3.5 മെഗാവാട്ട് വൈദ്യുതി ഉല്പാദനമാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി മൂന്ന് ജനറേറ്ററുകളാണ് ഇവിടെയുള്ളത്. എന്നാല്‍ വെള്ളം ഒഴുകിയെത്തുന്ന ഗ്രില്ല് പലപ്പോഴും മാലിന്യങ്ങള്‍ കയറി അടഞ്ഞുപോകുന്നു. ഇക്കാരണത്താല്‍ ആവശ്യത്തിന് വെള്ളം ഉദ്ദേശിക്കുന്ന സമയത്ത് പരിധിക്കുള്ളില്‍ ശക്തിയോടെ ഷാഫ്റ്റില്‍ പതിക്കുന്നില്ല. ഇത് ഉല്പാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
എല്ലാദിവസവും രാവിലെ ജീവനക്കാര്‍ വലിയ മുളങ്കമ്പുകള്‍ ഉപയോഗിച്ച് മാലിന്യം കുത്തി തള്ളിവിടുന്നുണ്ട്. എങ്കിലും പിറ്റേന്നു രാവിലെയും സ്ഥിതി ഇതുതന്നെ. പാലോട്, നന്ദിയോട്, പെരിങ്ങമ്മല പ്രദേശങ്ങളിലെ ഹോട്ടലുകള്‍, തുണിക്കടകള്‍, ഇറച്ചിവ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നത് വാമനപുരം നദിയിലേയ്ക്കാണ്. ഈ മാലിന്യക്കൂമ്പാരമാണ് മീന്‍മുട്ടി ജലവൈദ്യുതി പദ്ധതി പ്രദേശത്തെ ഗ്രില്ലില്‍ വന്നടിഞ്ഞ് പദ്ധതിയുടെ ലക്ഷ്യത്തിന് വിഘാതമാകുന്നത്.
ചാക്കുകെട്ടുകളില്‍ വന്നടിയുന്ന മാലിന്യം വൃഷ്ടിപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാവുകയാണ്.