വിതുര: കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക, പോണ്ടിച്ചേരി, തമിഴ്നാട് എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാനായി വിതുര ജഴ്സിഫാമില്‍ അനുവദിച്ച ഇന്ദിരാഗാന്ധി നാഷനല്‍ ഒാപ്പണ്‍ യൂണിവേഴ്സിറ്റി കേന്ദ്രം തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
വിതുര ജഴ്സിഫാമില്‍ 400 ഏക്കര്‍ ഭൂമി യുണ്ട്. ഇതില്‍ 200 ഏക്കര്‍ ഐസര്‍ സ്ഥാപിക്കാന്‍ നല്‍കി. 25 ഏക്കര്‍ ഭൂമിയാണ് ഇഗ്നോയ്ക്കു വേണ്ടത്. പൊന്‍മുടിയില്‍ ഐഐഎസ്ടിയുടെ ഉപകേന്ദ്രവും തുടങ്ങും. പുറമെ, രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്ററും വിതുരയിലെത്താന്‍ സാധ്യതയുണ്ട്. മുന്‍പ് ഐഐടി തുടങ്ങാന്‍ വിതുര ജഴ്സിഫാമില്‍ സ്ഥലം നോക്കിയ വേളയില്‍ തടസ്സവാദങ്ങള്‍ മുഴങ്ങിയപ്പോഴാണ് ഐഐടി നഷ്ടമായത്.
ഇഗ്നോ യാഥാര്‍ഥ്യമായാല്‍ ബോണക്കാട് വഴി തമിഴ്നാട്ടിലേക്കു ബസ് സര്‍വീസ് ഉണ്ടാകാന്‍ ഏറെ സാധ്യതയുണ്ട്. ഇതോടെ വിതുരയുടെ മുഖച്ഛായ മാറും. വന്‍ വികസന മുന്നേറ്റം സാധ്യമാകും. ഇഗ്നോയ്ക്കു വേണ്ടി കക്ഷിരാഷ്ട്രിയം മറന്ന് എല്ലാവരും ഒന്നിക്കണമെന്നും പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് പള്ളിവിള സലീം, സെക്രട്ടറിമാരായ ഇ.എം. നസീര്‍, എ.എം. കാസിം, ആനപ്പാറ റഷീദ്, എസ്. ജയേന്ദ്രകുമാര്‍, തൊളിക്കോട് എന്‍.എസ്. ഹാഷിം എന്നിവര്‍ പ്രസംഗിച്ചു.