പാലോട്: നന്ദിയോട് ഓരുക്കുഴിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച സംഭവത്തില്‍ ജില്ലയ്ക്ക് പുറത്തു നിന്നുള്ള ഫോണ്‍ കോളിനു ബന്ധമില്ലെന്നും, കൊല നടന്ന രാത്രി ജില്ലയ്ക്കു പുറത്തു നിന്ന് വിളിച്ചതു ബന്ധുവായിരുന്നുവെന്നും അന്വേഷണത്തില്‍ ബോധ്യമായതായി പാലോട് സിഐ: പ്രദീപ്കുമാര്‍ പറഞ്ഞു.
മരിച്ച ലതാദേവിയുടെ ജ്യേഷ്ഠത്തിയുടെ മകനും മകളുമാണു വിളിച്ചിരുന്നത്. പ്രാദേശിക കോളുകളെ സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്. യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ലെന്നും, കുട്ടികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിഐ സൂചിപ്പിച്ചു. എന്നാല്‍, ഇപ്പോഴത്തെ അവരുടെ മാനസിക അവസ്ഥയില്‍ ചോദ്യം ചെയ്യല്‍ വൈകുമെന്നും അറിയിച്ചു.