പാലോട്: ചല്ലിമുക്ക് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ മുട്ടകളുമായി അടയിരുന്ന വെള്ളി മൂങ്ങയെ നാട്ടുകാര്‍ പിടികൂടി വനപാലകരെ ഏല്‍പ്പിച്ചു. ആറു മുട്ടകള്‍ ഉണ്ടായിരുന്നു. ഏറെ നാളായി പള്ളിക്കകത്തു കൂടൊരുക്കിയിരുന്ന രണ്ടു മൂങ്ങകള്‍ കാഷ്ടിച്ചു ദുര്‍ഗന്ധമായതിനെ തുടര്‍ന്നാണു പിടികൂടിയത്. ഒരു മൂങ്ങ പറന്നുപോയി. മടത്തറ ബീറ്റിലെ വനപാലകര്‍ക്കാണു മൂങ്ങയെ കൈമാറിയത്.