പാലോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റ വലിയതാന്നിമൂട് കൈത്താമര പൊയ്കയില്‍ രുഗ്്മിണി (66)യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ 11 മണിയോടെയായിരുന്നു സംഭവം. പാലോട് ഫോറസ്റ്റ് റേഞ്ചിലെ നന്ദിയോട് നീര്‍പ്പാറയില്‍ കാട് വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു ഇവര്‍.
കാടുവെട്ടി മുന്നോട്ടുപോകവെ ഒറ്റയാന്‍ പന്നി ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. വലതുകാലിനും ശരീരത്തിലും സാരമായ മുറിവുണ്ട്. സഹ തൊഴിലാളികളും വനപാലകരും ചേര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. മറ്റു വരുമാനമാര്‍ഗമൊന്നുമില്ലാത്ത രുഗ്്മിണി വനം വകുപ്പിന്റെ കീഴില്‍ 35 വര്‍ഷമായി ജോലി ചെയ്തുവരുന്ന വ്യക്തിയാണ്.