വിതുര: ശനിയാഴ്ച അര്‍ധരാത്രിയോടെ വണ്ടിതട്ടി പരിക്കേറ്റ
കാട്ടുപന്നിയെ കൊണ്ടുപോകാന്‍ വനപാലകര്‍ എത്തിയത് പത്തുമണിക്കൂര്‍ കഴിഞ്ഞ്. പൊന്മുടി
സംസ്ഥാന ഹൈവേയില്‍ കല്ലാര്‍ 27ന് സമീപത്താണ് കാര്‍ തട്ടി ആണ്പന്നിക്ക്
പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 ഓടെ ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയാണ്
പന്നി ചത്തത്.
റോഡിന് ഒരുവശത്തെ പുരയിടത്തില്‍ നിന്ന് മറുവശത്തേക്ക് പോകുന്നതിനിടെയാണ് പന്നിയുടെ ദേഹത്ത് കാര്‍ തട്ടിയത്. രണ്ട് കാലുകള്‍ക്ക് പരിക്കേറ്റ പന്നി ഓടിപ്പോകാന്‍ കഴിയാതെ റോഡരികില്‍ വീഴുകയായിരുന്നു. വനംവകുപ്പിന്റെ കേസ് ഭയന്ന് കാര്‍ സംഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു.
പുലര്‍ച്ചെ തന്നെ നാട്ടുകാര്‍ വനപാലകരെ വിവരമറിയിച്ചെങ്കിലും പന്നിയെ കൊണ്ടുപോകാനെത്തിയത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. പരിക്കേറ്റ പന്നി അപകടകാരിയാകുമെന്നതിനാല് മയക്കുമരുന്ന് കുത്തിവെയ്ക്കണമെന്ന് പറഞ്ഞാണ് പാലോട് വനംറേഞ്ചധികൃതര് സമയം വൈകിപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശം വരുത്തുന്നതിനാല്‍ പന്നിയുടെ വീഴ്ച ഇവര്‍ ആഘോഷമാക്കിയെങ്കിലും വേദനയില്‍ പുളഞ്ഞ് ഒരു മിണ്ടാപ്രാണി മണിക്കൂറുകളോളം പൊരിവെയിലത്ത് കിടക്കേണ്ടിവന്നത് പ്രതിഷേധത്തിനും ഇടയാക്കി. ആക്രമിക്കുമെന്ന് ഭയന്ന് വെള്ളം കൊടുക്കാന്‍ ആരും പന്നിയുടെ അടുത്തേക്ക് പോയതുമില്ല.
പാലോട് വി.ബി.ഐയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം പന്നിയെ മറവുചെയ്തതായി വനം റേഞ്ചധികൃതര് അറിയിച്ചു.