വിതുര: കണ്ണങ്കര ജ്യോതി കലാകായിക ക്ലബ്ബ് വകസ്ഥലത്ത് പരപ്പാറ
പോസ്റ്റോഫീസിന് പുതിയ മന്ദിരം പണികഴിപ്പിച്ചു. നാട്ടുകാരുടെ സംഭാവനകൊണ്ടാണ്
കെട്ടിടം പണിതത്. തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. പ്രേംകുമാര്‍
മന്ദിരം ഉദ്ഘാടനം ചെയ്തു. കെട്ടിടനിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ആര്‍. വിനേഷ്
ചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പരപ്പാറ വാര്‍ഡംഗം മാങ്കാട് സുകുമാരന്‍,
തുരുത്തി വാര്‍ഡംഗം ആര്‍.സി. വിജയന്‍, പോസ്റ്റ്മാസ്റ്റര്‍ ഡി. ഭുവനചന്ദ്രന്‍, ചായം
സുധാകരന്‍, ജ്യോതിക്ലബ്ബ് സെക്രട്ടറി ഡി. സന്തോഷ്‌കുമാര്‍, സുധീര്‍. ആര്‍.
സന്തോഷ്, ആര്‍. പരമേശ്വരന്‍ നായര്‍, ജി.കൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു. കെട്ടിട
നിര്‍മാണ കമ്മിറ്റിയംഗം കെ. ഭുവനചന്ദ്രന്‍ സ്വാഗതവും കണ്‍വീനര്‍ സേവ്യര്‍ ജോസഫ്
നന്ദിയും പറഞ്ഞു.