പാലോട്: കൊതുകിന്റെ കൂറ്റന്‍ മാതൃക സൃഷ്ടിച്ച് ലഘുലേഖകളുമായി വരുന്ന കുട്ടികളെക്കണ്ട് ആദ്യം സമീപവാസികള്‍ അമ്പരന്നു. പിന്നീടാണറിഞ്ഞത് അന്താരാഷ്ട്ര കൊതുക് നിവാരണ ദിനത്തിന്റെ ഭാഗമായിട്ടാണ് കുട്ടികള്‍ കൊതുകിനെതിരെ കുരിശ്‌യുദ്ധം നടത്തുന്നതെന്ന്. നന്ദിയോട് ജവഹര്‍ നവോദയാ വിദ്യാലയമാണ് കൊതുജന്യ രോഗങ്ങള്‍ക്കുംകൊതുകിന്റെ നാശവും ലക്ഷ്യമിട്ട് പരിപാടി തയ്യാറാക്കിയത്. രാവിലെ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ കൊതുക് നിവാരണത്തിന്റെ ആവശ്യകത, വിവിധ കൊതുക് നിവാരണ മാര്‍ഗങ്ങള്‍, പ്രതിവിധികള്‍, കൊതുക്ജന്യ രോഗങ്ങള്‍ തുടങ്ങിയവ വിശദീകരിച്ചുകൊണ്ട് വി.എ.ദേവി, അശ്വതി ജി.മനു എന്നിവര്‍ പ്രഭാഷണം നടത്തി.തുടര്‍ന്ന് പ്രിന്‍സിപ്പല്‍ കെ.ഒ. രത്‌നാകരന്‍,അധ്യാപകരായ സജികുമാര്‍, വി. എസ്. രമ്യ, സ്റ്റാഫ് നഴ്‌സ് മറിയാമ്മ തോമസ്, വിദ്യാര്‍ഥികള്‍ എന്നിവരടങ്ങുന്ന സംഘം 150-ല്‍പ്പരം വീട്ടമ്മമാരെ സമീപിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരിപാടി തയ്യാറാക്കിയത്. തുടര്‍ന്ന് സ്വീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. വിജയകുമാറിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.