പാലോട്: പകര്‍ച്ചപ്പനി തടയുക, വര്‍ധിച്ചുവരുന്ന
ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് തടയിടുക എന്നീ ലക്ഷ്യത്തോടെ കുരുന്നുകള്‍ ആദിവാസി
ഊരുകളിലെത്തി. പാലോട് ഉപജില്ലയിലെ ഞാറനീലി യു.പി.എസിലെ വിദ്യാര്‍ഥികളും
അധ്യാപകരുമാണ് വേറിട്ട പരിപാടിയുമായി മലകയറിയത്. 'മാതൃഭൂമി' സീഡ് പരിപാടിയുടെ
ഭാഗമായിട്ടാണ് ആരോഗ്യ ബോധവത്കരണ യാത്ര
സംഘടിപ്പിച്ചിരുന്നത്.
സ്‌കൂളില്‍നിന്നും പ്ലക്കാര്‍ഡുകളുമായി വനമേഖലയിലെ ഊരുകളിലെത്തിയ കുരുന്നുകള്‍ വീടുകളുടെ ചുവരുകളില്‍ ലഘുലേഖകള്‍ പതിച്ചു. വീടുകളുടെ പരിസരം വൃത്തിയാക്കി. ജില്ലാ പഞ്ചായത്ത് അംഗം സോഫീ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല, പ്രഥമാധ്യാപകന്‍ വേണുകുമാരന്‍നായര്‍, ബീന, ക്ലീറ്റസ്, അനീസ, സീഡ് പ്രോഗ്രാം കണ്‍വീനര്‍ റസിയ എന്നിവര്‍ പ്രസംഗിച്ചു.