WELCOME
Thursday, October 27, 2011
രോഷാകുലരായി നാട്ടുകാര്‍ :കൊല തന്നെയെന്ന് ആരോപണം
വിതുര: ദളിത് യുവാവ് സിനു ആത്‌ഹത്യ ചെയ്യപ്പെട്ട നിലയിലാണ് കണ്ടതെങ്കിലും ഫലത്തില്‍ പോലീസ് നടത്തിയ കൊലപാതകമാണിതെന്ന് നാട്ടുകാര്‍.
ചെയ്യാത്ത കുറ്റത്തിന് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടതിന്റെ പേരില്‍ ആത്മഹത്യ ചെയ്‌ത സിനുവിന്റെ മരണത്തിനുകാരണം പോലീസായതിനാല്‍ കൊലപാതക കുറ്റത്തിന് പോലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന നിലപാടിലായിരുന്നു വിതുരയില്‍ മണിക്കൂറുകളോളം റോഡുപരോധിച്ച നാട്ടുകാര്‍. സിനുവിന്റെ വീടിനു മുന്നില്‍ പൊന്‍മുടി റോഡാണ് ഇവര്‍ ഉപരോധിച്ചത്. വിതുര ഐസറിലെ സെക്യൂരിറ്റി ജീവനക്കാരനായ സിനുവിനെ കഴിഞ്ഞ ദിവസം അകാരണമായി വിതുര പോലീസ് പിടികൂടി സ്‌റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചതായും അന്നേ ദിവസം താന്‍ മരിക്കുമെന്ന് സുഹൃത്തുക്കളെ അറിയിച്ചിരുന്നതായും അങ്ങനെ സംഭവിച്ചത് പോലീസിന്റെ പീഡനംമൂലമാണെന്നും ഉപരോധക്കാര്‍ ആരോപിക്കുന്നു. സബ് ഇന്‍സ്‌പെക്‌ടര്‍ രമേശിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ഉപരോധക്കാര്‍ ആവശ്യപ്പെട്ടു. ഫലത്തില്‍ സിനുവിന്റെ മരണം പോലീസിന്റെ കൊലപാതകമായി. അതുകൊണ്ട് ആര്‍.ഡി.ഒ. എത്താതെ മരണവീട്ടില്‍ പോലീസിനെ കയറ്റുകയില്ലെന്നും അവര്‍ അറിയിച്ചു. ആര്‍.ഡി.ഒ. എത്താന്‍ വൈകിയപ്പോള്‍ ജനം രോഷാകുലരാവുകയും പോലീസിനെ ആക്രമിക്കാന്‍ വരെ തയാറാവുകയും ചെയ്‌തു. സി.ആര്‍.പി.എഫ്. ഉള്‍പ്പെടെയുളള പോലീസ് സംഘം സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷം ഒഴിവായി. ആര്‍.ഡി.ഒ. എത്തി നടപടി പൂര്‍ത്തിയാക്കി ഉച്ചക്ക് രണ്ടുമണിയോടെ മൃതദേഹം മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോയതോടെ ഉപരോധം അവസാനിപ്പിച്ചു. എന്നിട്ടും പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കണമെന്നും പറഞ്ഞ് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. രാവിലെ മുതല്‍ എല്‍.ഡി.എഫിന്റെ ആഹ്വാനത്തില്‍ കടകമ്പോളങ്ങളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. പ്രദേശം സംഘര്‍ഷാവസ്‌ഥയിലാകയാല്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. എസ്.ഐയേയും എ.എസ്.ഐയേയും സസ്‌പെന്‍ഡ് ചെയ്യാതെ മുഖം രക്ഷിക്കാനുളള ഈ ശ്രമത്തില്‍ തങ്ങള്‍ തൃപ്‌തരല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.