WELCOME
Thursday, October 27, 2011
ഇക്ബാല്‍ എച്ച്.എസ്.എസ്. പി.ടി.എ. കമ്മിറ്റി
പാലോട്: പെരിങ്ങമ്മല ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വാര്‍ഷിക പൊതുയോഗം കഴിഞ്ഞു. എം.എം.സീതിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം പ്രിന്‍സിപ്പല്‍ എ. റസീന ഉദ്ഘാടനം ചെയ്തു. സൈഫുദ്ദീന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. പ്രഥമാധ്യാപകന്‍ തുളസീധരകുമാര്‍, വാര്‍ഡംഗം മണ്‍പുറം റഷീദ്, കൊച്ചുകരിക്കകം നൗഷാദ്, പ്രഭാകരന്‍ നായര്‍, മാജിദാ ബീവി എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി കൊച്ചുകരിക്കകം നൗഷാദ് (പ്രസി.), ഗിരിജകുമാരി (വൈ. പ്രസി.), എ. സൈഫുദ്ദീന്‍ (സെക്ര.), ജയകുമാരി (എം.ടി.ടി.എ. പ്രസി.), ഷീജ (വൈ. പ്രസി.) എന്നിവരെ തിരഞ്ഞെടുത്തു.