വിതുര: പൊന്‍മുടി വനാന്തരത്തില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്നു വറ്റിവരണ്ടു കിടന്ന കല്ലാര്‍ നദി മണിക്കൂറുകളോളം നിറഞ്ഞൊഴുകി. മരങ്ങളും കല്ലുകളും മറ്റും വന്‍തോതില്‍ ഒഴുകിയെത്തി. വ്യാപകമായി കരയിടിച്ചിലുമുണ്ടായി. നദി നിറഞ്ഞൊഴുകിയതുമൂലം തീരങ്ങളില്‍ അധിവസിക്കുന്നവര്‍ ഭീതിയിലാണ്. മഴയത്തു നദിയില്‍ കുളിച്ചുകൊണ്ടുനിന്ന ടൂറിസ്റ്റുകള്‍ വെള്ളപ്പാച്ചില്‍ കണ്ട് ഒാടിമാറിയതിനാല്‍ ദുരന്തം ഒഴിവായി.
മൂന്നു ദിവസമായി ഉച്ചതിരിഞ്ഞു പൊന്‍മുടി, കല്ലാര്‍ മേഖലയില്‍ വേനല്‍ മഴ തിമര്‍ത്തു പെയ്യുകയാണ്. അനിയന്ത്രിതമായ മണലൂറ്റുമൂലം കല്ലാര്‍ വറ്റിക്കിടക്കുകയായിരുന്നു. മഴ ശക്തിപ്പെട്ടതോടെ ധാരാളം മണല്‍ വന്നടിയുടകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ടു നദി പതിവിനു വിപരീതമായി മണിക്കൂറുകളോളം കലങ്ങി മറിഞ്ഞൊഴുകിയതോടെ കല്ലാര്‍ വനത്തില്‍ ഉരുള്‍പൊട്ടിയെന്ന കിംവദന്തിയും പടര്‍ന്നു. അനേകം പേര്‍ കല്ലാറിലെ വെള്ളപ്പൊക്കം കാണാനെത്തി. ഇതിനിടയില്‍ ചില ചാനലുകളിലും മറ്റും ഉരുള്‍ പൊട്ടല്‍ വാര്‍ത്ത ഫ്ളാഷായി വന്നതു ഭീതി വര്‍ധിക്കാന്‍ കാരണമായി.