വിതുര: തിരുവനന്തപുരം നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള വിതരണത്തിനായി പേപ്പാറ ജലസംഭരണിയുടെ ശേഷി ആറുമീറ്റര്‍ കൂടി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ ഡാമിനായി ജീവിതം ഹോമിച്ച പൊടിയക്കാല നിവാസികള്‍ തീരാദുരിതത്തില്‍. ഡാം നിര്‍മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട നൂറോളം ആദിവാസി കുടുംബങ്ങളാണ് ജല അതോറിട്ടിയുടെ വഞ്ചനക്കിരയായി നരകിക്കുന്നത്.
തിരുവനന്തപുരത്തേക്ക് വേണ്ട വെള്ളം അരുവിക്കര ഡാമില്‍ എത്തുന്നത് അപ്പര്‍ഡാമായ പേപ്പാറയില്‍ നിന്നാണ്. 104.5 മീറ്റര്‍ ഉയരത്തിലാണ് ഇപ്പോള്‍ ഇവിടെ വെള്ളം കെട്ടിനിര്‍ത്തിയിരിക്കുന്നത്. 110.5 മീറ്റര്‍ ശേഷി ഡാമിനുണ്ടെങ്കിലും 25 വര്‍ഷം മുമ്പ് ഡാം ഉദ്ഘാടനം ചെയ്ത സമയത്തെ ജല ഉപഭോഗം കണക്കിലെടുത്താണ് ഉയരം 104.5 മീറ്ററാക്കിയത്. ജനപ്പെരുപ്പം കാരണം കൂടുതല്‍ വെള്ളം സംഭരിക്കാനായി ആറുമീറ്റര്‍ കൂടി ഉയരം കൂട്ടാന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന വന്യജീവി ബോര്‍ഡ്. ഇതിന് മുന്നോടിയായാണ് വനം മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം പേപ്പാറ സന്ദര്‍ശിച്ചത്.
സ്‌കൂള്‍, ആസ്പത്രി, ബസ് സൗകര്യം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വാഗ്ദാനം ചെയ്താണ് 25 വര്‍ഷം മുമ്പ് നൂറോളം ആദിവാസി കുടുംബങ്ങളെ ഡാമിന്റെ വൃഷ്ടിപ്രദേശത്തുനിന്ന് പൊടിയക്കാല എന്ന സ്ഥലത്തേക്ക് പറിച്ചുനട്ടത്. എന്നാല്‍ വാഗ്ദാനം ചെയ്തതില്‍ ഒരു കാര്യം പോലും പാലിക്കാന്‍ ജല അതോറിട്ടിക്കായില്ല. കാട്ടുമൃഗങ്ങളുടെ ആക്രമണവും ഭയന്ന് ചിമ്മിനിവെട്ടത്തില്‍ കഴിയുകയാണിവര്‍.
വിഭാവനം ചെയ്തിട്ടുള്ള ആറുമീറ്റര്‍ കൂടി ഉയരം കൂട്ടി രണ്ടാംഘട്ട വികസനത്തിന് തയ്യാറെടുക്കുകയാണ് പേപ്പാറ ഡാം. 25 വര്‍ഷം കൊണ്ട് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് രൂപംകൊണ്ട വനം മുങ്ങുന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള ആധി, പക്ഷേ പൊടിയക്കാലക്കാരുടെ കാര്യത്തിലില്ല. ആറുമീറ്റര്‍ ഉയരം കൂട്ടുമ്പോള്‍ 230 ഹെക്ടറോളം വനം മുങ്ങുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാലിത് 25 വര്‍ഷം കൊണ്ട് ഡാമിന് അവകാശപ്പെട്ട വൃഷ്ടിപ്രദേശത്ത് പുതുതായി രൂപംകൊണ്ട വനമാണ്. വൃഷ്ടിപ്രദേശം വെട്ടിവെളുപ്പിക്കാന്‍ ജല അതോറിട്ടി യഥാസമയം നടപടിയെടുത്തിരുന്നെങ്കില്‍ ഡാമിന്റെ ഉയരം കൂട്ടാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി അപേക്ഷിക്കേണ്ട അവസ്ഥയും ഉണ്ടാകുമായിരുന്നില്ല. അതേസമയം മരത്തിനുള്ള വിലപോലും മനുഷ്യനില്ലെന്ന് തിരിച്ചറിയുകയാണ് കാട്ടാനയെ ഭയന്ന് സ്‌കൂളില്‍ പോകാന്‍ കഴിയാത്ത പൊടിയക്കാലയിലെ കുട്ടികള്‍.