വിതുര: വലിയവേങ്കാട് വി.വി.ദായിനി ഗവണ്മെന്റ് യു.പി.സ്‌കൂളില്‍ പി.ടി.എ. വാര്‍ഷികത്തോടനുബന്ധിച്ച് ഹെല്‍പ്പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കൗണ്‍സലിങ് ശ്രദ്ധേയമായി. സ്‌കൂളിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി ക്ലാസ്സെടുത്തശേഷം വെവ്വേറെയും കൗണ്‍സലിങ് നടത്തി. ഒട്ടേറെ പ്രശ്‌നങ്ങള്‍ കുട്ടികള്‍ പങ്കുവെച്ചതായി കൗണ്‍സലിങ് നയിച്ച ബി.ആര്‍.സി. പരിശീലക കെ.ജ്യോതിര്‍മതി അറിയിച്ചു. രക്ഷിതാക്കള്‍ക്ക് മാത്രമായി നടത്തിയ കൗണ്‍സലിങ്ങില്‍ വീട്, സ്‌കൂള്‍, അനുബന്ധ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ നേരിടുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തതായി പ്രഥമാധ്യാപകന്‍ കെ.ജെ.ജയചന്ദ്രന്‍നായര്‍ അറിയിച്ചു.