WELCOME
Thursday, October 27, 2011
വഴിയാത്രക്കാരിയുടെ താലിമാല കവര്‍ന്നു
പാലോട്ഃ ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ വഴിയാത്രക്കാരിയുടെ താലിമാലകവര്‍ന്നു. ഇന്നലെ പകല്‍ 3 മണിക്ക് പാലോട് ദര്‍ശന സ്കൂളില്‍ നിന്നും മകനെ വിളിക്കാന്‍ പോയട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലെ ദീപയുടെ 3.50 പവനോളം വരുന്ന മാലയാണ് കവര്‍ന്നത്. സ്കൂളിനും ആര്യ ഹോസ്പിറ്റലിനും മദ്ധ്യേയുള്ള മുണ്ടന്‍ പാലത്തിലായിരുന്നു സംഭവം. ദീപയുടെ ഭര്‍ത്താവ് ടി.ബി.ജി.ആര്‍.ഐയിലെ സ്റ്റാഫാണ് .ബൈക്കിന്റെ നമ്പര്‍ പ്ളേറ്റ് മറച്ചിരുന്നതായി ദീപ പറഞ്ഞു.