പാലോട്: പ്രകടനത്തിനു ശേഷം നടന്ന പൊതുസമ്മേളനത്തോടെ സിപിഎം നന്ദിയോട് ലോക്കല്‍ സമ്മേളനം സമാപിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രത്യേകത എന്ത് എന്നു ചോദിക്കുന്നവരോടു ഞങ്ങള്‍ക്കു പറയാനുള്ള മറുപടി ഇത്തരം സമ്മേളനങ്ങളാണെന്നു ജയരാജന്‍ പറഞ്ഞു.
ബ്രാഞ്ച് തലം മുതല്‍ പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള ഘടകങ്ങളില്‍ കൃത്യ സമയത്തു സമ്മേളനങ്ങള്‍ ചേര്‍ന്നു നയ പരിപാടികള്‍ ആവിഷ്കരിക്കുന്നതു മറ്റ് ഏതു പാര്‍ട്ടികള്‍ക്ക് അവകാശപ്പെടാനുണ്ടെന്ന് അദ്ദേഹം ചോദിച്ചു. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ സമ്മേളനങ്ങള്‍ നടന്ന കാലം അവര്‍ക്കു തന്നെ ഓര്‍മയില്ല. കോണ്‍ഗ്രസില്‍ നേതാക്കള്‍ അധികാരം പിടിച്ചെടുത്ത ശേഷം അതില്‍ നിന്ന് മാറാതെ അവരുടെ ഇഷ്ടക്കാരെ മറ്റു കമ്മിറ്റികളില്‍ നിര്‍ദേശിക്കുകയാണു ചെയ്യുന്നത്.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയെയുമൊക്കെ ഏതു സമ്മേളനമാണു തിരഞ്ഞെടുത്തതെന്നു ജയരാജന്‍ ചോദിച്ചു. കോണ്‍ഗ്രസ് തകര്‍ന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ്. ഇന്ത്യയില്‍ കുറച്ചു സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങി. കേരളത്തില്‍ ഒരു മണ്ഡലത്തിലും ഒറ്റയ്ക്കു മല്‍സരിച്ചാല്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ. ചക്രപാണിയുടെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ. മധു. ഏരിയാ സെക്രട്ടറി പേരയം ശശി, ലോക്കല്‍ സെക്രട്ടറി ജി.എസ്. ഷാബി എന്നിവര്‍ പ്രസംഗിച്ചു.
ഷാബി എല്‍സി സെക്രട്ടറിപാലോട്: സിപിഎം നന്ദിയോട് ലോക്കല്‍ സെക്രട്ടറിയായി ജി.എസ്. ഷാബിയെ പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു. 15 അംഗ കമ്മിറ്റിക്കും രൂപം നല്‍കി. സമവായത്തിലൂടെ ഒറ്റ പാനല്‍ അവതരിപ്പിച്ചാണു തിരഞ്ഞെടുപ്പു നടന്നത്.