വിതുര: പ്രതിപക്ഷനേതാവും, മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ അവഹേളിച്ച മന്ത്രി കെ.ബി.ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഎം വിതുര ലോക്കല്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ലോക്കല്‍കമ്മിറ്റി സെക്രട്ടറി കെ. വിനീഷ്കുമാര്‍ നേതൃത്വം നല്‍കി.