WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Tuesday, November 29, 2011

ഇഗേ്‌നാ: മന്ത്രി ഇന്ന് വിതുരയില്‍; ഫാമിന്റെ 100 ഏക്കര്‍ അന്വേഷിക്കണമെന്ന് ആവശ്യം


വിതുര: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗേ്‌നാ)യുടെ ദക്ഷിണമേഖലാ ആസ്ഥാനത്തിന് 25 ഏക്കര്‍ ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കാന്‍ മൃഗസംരക്ഷണ മന്ത്രി കെ.പി. മോഹനന്‍ ചൊവ്വാഴ്ച വിതുരയിലെത്തുന്നു. വിതുര അടിപറമ്പിലുള്ള വകുപ്പിന്റെ ജഴ്‌സിഫാമില്‍ രാവിലെ ഒമ്പതോടെ എത്തുന്ന മന്ത്രി കെ.പി. മോഹനന്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തും. സ്ഥലമെടുപ്പിന്റെ കാര്യം പരിശോധിക്കാനായി റവന്യൂ ഉദ്യോഗസ്ഥരുടെ സംഘവും മന്ത്രിക്കൊപ്പമുണ്ടാകും. അതേസമയം അടിപറമ്പ് ഫാമിന് കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ട 100 ഏക്കര്‍ ഭൂമിയെപ്പറ്റി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

25 ഏക്കര്‍ നഷ്ടപ്പെട്ടാല്‍ ഫാമിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുമെന്ന വാദമാകും നൂറോളം വരുന്ന തൊഴിലാളികള്‍ മന്ത്രിക്ക് മുന്നില്‍ വെയ്ക്കുക. നൂറേക്കറോളം വിസ്തൃതിയുള്ള അടിപറമ്പ് ഫാമില്‍ നിലവില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്ന സ്ഥലം അമ്പതേക്കറില്‍ താഴെ മാത്രമാണ്. ബാക്കി അമ്പതോളം ഏക്കര്‍ ഭൂമി വെറുതെ കിടക്കുകയാണ്. ഇതില്‍ നിന്ന് 25 ഏക്കര്‍ ഒറ്റപ്ലോട്ടായി 'ഇഗേ്‌നാ'യ്ക്ക് നല്‍കാനുള്ള സാധ്യതകളാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുക.

'ഇഗേ്‌നാ'യുടെ സ്ഥലമെടുപ്പ് നടപടികള്‍ തുടങ്ങിയതുകൊണ്ട് മാത്രം വെളിച്ചത്തുവന്ന വസ്തുതയാണ് അടിപറമ്പ് ഫാമിന് 100 ഏക്കര്‍ ഭൂമി നഷ്ടമായെന്നത്. 'ഇഗേ്‌നാ' ചര്‍ച്ചാവിഷയമാകുന്നതിന് മുമ്പുവരെ ഫാമിന്റെ മൊത്തം വിസ്തൃതി 400 ഏക്കര്‍ ആണെന്നായിരുന്നു റവന്യൂ വകുപ്പ് ഉള്‍പ്പെടെ പറഞ്ഞിരുന്നത്. 200 ഏക്കര്‍ 'ഐസെറി'ന് നല്‍കിയപ്പോള്‍ ബാക്കി 200 ഏക്കര്‍ ഉണ്ടെന്നായിരുന്നു എല്ലാവരുടെയും ധാരണ.

മന്ത്രി കെ.പി. മോഹനന്റെ ചേംബറില്‍ നടന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായി റവന്യൂ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് 100 ഏക്കര്‍ കുറവുണ്ടെന്നത് കണ്ടെത്തിയത്.