പാലോട്: വിദ്യാഭ്യാസവകുപ്പ് പുതുതായി ശേഖരിക്കുന്ന 'ടീച്ചേഴ്സ് ബാങ്കിന്റെ' ലിസ്റ്റ് തയ്യാറാക്കിയതില്‍ ക്രമക്കേട്. ക്രമക്കേട് വരുത്തിയ ജില്ലയിലെ 12 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും സെക്ഷന്ക്ലാര്ക്ക്മാര്ക്കും ഡെപ്യൂട്ടി ഡയറക്ടര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്കി.
പ്രൊട്ടക്ടഡ് അധ്യാപകര്‍, ശമ്പളമില്ലാതെ ജോലിയെടുക്കുന്നവര്‍, ഡിവിഷന് ഇല്ലാതെ നിയമിതരായവര്‍ എന്നീ വിഭാഗങ്ങളിലെ അധ്യാപകരെ ഉള്‍പ്പെടുത്തിയാണ് ടീച്ചേഴ്സ് ബാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. അര്‍ഹരായ പല അധ്യാപകരെയും ഒഴിവാക്കി അനര്‍ഹരായവരെ തിരുകിക്കയറ്റി ലിസ്റ്റുണ്ടാക്കിയെന്ന പരാതിയെത്തുടര്‍ന്നാണ് ഡി.ഡി. വിശ്വലത അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്‍പ്രകാരം ചൊവ്വാഴ്ച പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അന്വേഷണ സംഘം മിന്നല്‍ പരിശോധന നടത്തിയിരുന്നു.
12 എ.ഇ.ഒ.മാരെയും അവരുടെ ക്ലാര്‍ക്കുമാരെയും കൂടാതെ മൂന്ന് ഡി.ഇ.ഒമാര്‍ അവരുടെ പി.എമാര്‍, സെക്ഷന്‍ ക്ലാര്‍ക്കുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ജില്ലയിലാകെ 150-ലധികം പേരുടെ ലിസ്റ്റാണ് ടീച്ചേഴ്സ് ബാങ്കില്‍ വന്നിട്ടുള്ളത്.
ഇതില്‍ സ്കൂള്‍ മാനേജര്‍മാരുടെയും എ.ഇ.ഒമാരുടെയും ചില അവിശുദ്ധ കൂട്ടുകെട്ട് ആണ് അനര്‍ഹരായവര്‍ ലിസ്റ്റില്‍ കടന്നുകയറാന്‍ കാരണം എന്നറിയുന്നു. ഇക്കാര്യത്തിലും അന്വേഷണം നടക്കും.