പാലോട്: പ്രവര്‍ത്തനം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും അടിസ്ഥാനസൗകര്യങ്ങളില്ലാത്ത പാലോട് കെ.എസ്.ആര്.ടി.സി. ഡിപ്പോയുടെ നവീകരണം ധൃതഗതിയിലാക്കാന്‍ നടപടി തുടങ്ങി. ഡിപ്പോയുടെ പരാധീനതകളെപ്പറ്റിയും വര്‍ക്ക്ഷോപ്പില്‍ ബസുകള്‍ കയറ്റി ഇടാന്‍ കഴിയാത്തതിനെപ്പറ്റിയും 'മാതൃഭൂമി' ചൊവ്വാഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് നടപടി.
വര്‍ക്ക്ഷോപ്പിന്റെ നിര്‍മാണത്തിനാവശ്യമായ ഉപകരണങ്ങള്‍ എന്തൊക്കെയാണെന്നും അതിനാവശ്യമായ വിലയും നിശ്ചയിച്ച് ചൊവ്വാഴ്ചതന്നെ ടെന്‍ഡര്‍ നല്കി. ചീഫ് പര്ച്ചേസ്മാനേജരുടെ നിര്‍ദേശത്തെതുടര്‍ന്നാണ് നടപടികള്‍ സ്വീകരിച്ചത്. ഷീറ്റുകള്‍ ആംഗ്ലയര്‍ ബാറുകള്‍ എന്നിവ പുതുതായി വാങ്ങി നല്‍കും. ജന്റോം ബസുകള്‍കൂടി അകത്ത് കയറത്തക്കവിധം ഗാരേജ് നവീകരിക്കും. നേരത്തെ തീരുമാനിച്ചിരുന്നതില്നിന്നും വ്യത്യസ്തമായി സെന്‍ട്രല്‍ ഡിപ്പോയില്‍നിന്നും കൊണ്ടുവന്ന ഉപകരണങ്ങള്‍കൊണ്ട് താത്കാലിക സംവിധാനങ്ങള്‍ സജ്ജമാക്കാനും തീരുമാനമായി.