തിരൂര്‍: സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍
തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടത്തിയ കുട്ടികളുടെ ചലച്ചിത്രോത്സവത്തില്‍ തിരുവനന്തപുരം പാലോട് ബി.ആര്.സി നിര്‍മ്മിച്ച 'കാവല്‍ വനം' എന്ന ചിത്രത്തിലെ ദിനില്‍ ദിനീശ് മികച്ച നടനായും കൊടുങ്ങല്ലൂര്‍ ബി.ആര്.സി നിര്‍മ്മിച്ച 'മിന്നു.പി.എസ് 'എന്ന ചിത്രത്തിലെ അഞ്ജിത മികച്ച നടിയായും, ഇതേ ചിത്രത്തിലെ സംവിധായകരായ ഗൗതം, നന്ദകൃഷ്ണ എന്നിവര്‍ മികച്ച സംവിധായകരായും തെരഞ്ഞെടുക്കപ്പെട്ടു.
ദൃശ്യപഠനത്തിനും ആശയവിനിമയത്തിനും നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് വിദ്യാഭ്യാസവകുപ്പിന്റെ ഐ.ടി@സ്കൂള്‍ വിക്ടേഴ്സ് ചാനല്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡിനര്‍ഹമായി.
വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വിഭാഗത്തിലെ അവാര്‍ഡുകള്‍:
പ്രൈമറി വിഭാഗം: മികച്ച ചിത്രം - പാഠം ഒന്ന് പരിസ്ഥിതി (കെ.വി.യു.പി.എസ്. ഇലംകുളം, കോട്ടയം), മികച്ച രണ്ടാമത്തെ ചിത്രം- പള്ളിക്കൂടത്തിലേക്ക് (ഗവ. എല്‍.പി.എസ് അരുവിക്കര, തിരുവനന്തപുരം),
സെക്കന്ററി വിഭാഗം: മികച്ച ചിത്രം - തേഞ്ഞകാലടികളിലൂടെ (ജി.എച്ച്.എസ്.എസ്. തടത്തില്‍പറമ്പ, മലപ്പുറം), മികച്ച രണ്ടാമത്തെ ചിത്രം - ഷീ സെയ്സ് (എ.കെ.എം.എച്ച്.എസ്. കോട്ടൂര്‍ മലപ്പുറം),
സീനിയര്‍ സെക്കന്ററി: മികച്ച ചിത്രം - അമ്മയ്ക്കെഴുതിയ കത്ത് (ഗവ. എച്ച്.എസ്.എസ്. പാല, കണ്ണൂര്‍), മികച്ച രണ്ടാമത്തെ ചിത്രം: കടത്തുകാരന് (ചട്ടന്ച്ചാല് എച്ച്.എസ്.എസ്. കാസര്‍ഗോഡ്), കാല്‍പ്പാടുകള്‍ (ന്യൂ എച്ച്.എസ്.എസ്. നെല്ലിമൂട് തിരുവനന്തപുരം).
ബി.ആര്.സി: മികച്ച ചിത്രം - മിന്നു. പി.എസ് (കൊടുങ്ങല്ലൂര്‍ ബി.ആര്.സി തൃശൂര്‍), മികച്ച രണ്ടാമത്തെ ചിത്രം: കാവല്‍ വനം (പാലോട് ബി.ആര്.സി, തിരുവനന്തപുരം).
വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിര്‍മ്മിച്ച വിഭാഗത്തിലെ അവാര്‍ഡുകള്‍:
ജനറല്‍ വിഭാഗം: മികച്ച ചിത്രം - എഗ്ഗ് ആന്റ് അബി (ഐ.ടു.ഐ മീഡിയാസെന്റര്‍ മലപ്പുറം), മികച്ച രണ്ടാമത്തെ ചിത്രം: പച്ചിലക്കൂട് (എല്ലോറ, കാലിക്കറ്റ്)
ബി.ആര്.സി വിഭാഗം: മികച്ച ചിത്രം - മണ്‍വീട് (യു.ആര്.സി. നോര്‍ത്ത് എസ്.എസ്.എ തിരുവനന്തപുരം), മികച്ച രണ്ടാമത്തെ ചിത്രം: മുകുളങ്ങള്‍ (സ്റ്റേറ്റ് കുടുംബശ്രീ മിഷന് തിരുവനന്തപുരം).
മേളയുടെ സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി. ശ്രീ. എം.എ. ബേബി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചലച്ചിത്രനടി മിസ്. ലക്ഷ്മിഗോപാലസ്വാമി ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു.