വിതുര: ദീര്‍ഘകാലമായി അറ്റകുറ്റപ്പണി നടക്കാത്തതു കാരണം ചോര്‍ന്നൊലിക്കുന്ന വിതുര സബ് ട്രഷറി മന്ദിരത്തിലെ രേഖകള്‍ ചിതല്‍ ഭീഷണിയില്‍. ട്രഷറിയിലെ റെക്കോഡ് മുറിയില്‍ ചുമരിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം തറയില്‍ കെട്ടിനില്‍ക്കുകയാണ്. നനഞ്ഞ ചുമരുകളില്‍ നിന്ന് മിക്കപ്പോഴും വൈദ്യുതാഘാതം ഏല്‍ക്കാറുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. പ്രധാന ഹാളിലെ നനഞ്ഞരേഖകള്‍ പലതും ചിതല്‍ ഭീഷണിയിലാണ്.
നന്ദിയോട്, തൊളിക്കോട്, പെരിങ്ങമ്മല, വിതുര ഗ്രാമ പ്പഞ്ചായത്തുകളുടെ പരിധിയിലെ പണമിടപാടുകള്‍ക്കായി അനുവദിച്ച വിതുര ട്രഷറി 1987 ല്‍ ഗ്രാമപ്പഞ്ചായത്ത് പണിതുനല്‍കിയ കെട്ടിടത്തിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് കാര്യമായ അറ്റകുറ്റപ്പണിയൊന്നും നടത്താത്തതാണ് മന്ദിരം ദുസ്ഥിതിയിലാവാന്‍ കാരണമായത്.
പഞ്ചായത്തുവക കെട്ടിടമായതിനാല്‍ ധനകാര്യവകുപ്പിന് അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്ത അവസ്ഥയുണ്ട്. മന്ദിരത്തിന്റെ അവസ്ഥ പഞ്ചായത്തധികൃതരെ അറിയിച്ചിട്ടും അനുകൂല നടപടിയുണ്ടായില്ല.
അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സബ് ട്രഷറി മന്ദിരം പ്രവര്‍ത്തനയോഗ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വിതുര യൂണിറ്റ് പ്രസിഡന്റ് എന്‍.ഗംഗാധരന്‍നായര്‍, സെക്രട്ടറി എം.ശ്രീധരന്‍നായര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.