പാലോട്: നന്മയുടെയും സാഹോദര്യത്തിന്റെയും പുണ്യം പങ്കിടുന്ന ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിന് ഗ്രാമീണ മേഖലയിലെ പള്ളികളില്‍ വന്‍ തിരക്ക്. രാവിലെ 8 മണിയോടെ തന്നെ വിശ്വാസികള്‍ വിവിധ ആരാധനാലയങ്ങളില്‍ നമസ്‌കാരത്തിനെത്തി. കൊച്ചുകരിക്കകം ടൗണ്‍ മുസ്‌ലിം ജമാഅത്ത് പള്ളിയില്‍ മൗലവി സിയാദ് തങ്ങളും ദൈവപ്പുര പള്ളിയില്‍ മൗലവി ഹാഷിം ബാഖവി സഫീറും പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി.
ചിറ്റൂര്‍ മുസ്‌ലിം ജമാ അത്ത് പള്ളിയില്‍ അബ്ദുല്‍ സമദ് മൗലവിയും ഇടവം പള്ളിയില്‍ ഇര്‍ഷാദ് ബാഖവിയും താന്നിമൂട് മുസ്‌ലിം പള്ളിയില്‍ നിസാര്‍ മന്നാനിയും പ്രാര്‍ഥനകള്‍ക്ക് നേതൃത്വം വഹിച്ചു. പുത്തന്‍പള്ളിയില്‍ നിസാമുദ്ദീന്‍ മന്നാനിയുടെയും പാപ്പനംകോട്ട് ഫതാഹുദ്ദീന്‍ മന്നാനിയുടെയും ഇലവുപാലം പള്ളിയില്‍ ത്വാഹാ റഷാദിയുടെയും വിതുര മുസ്‌ലിം ജമാ അത്തില്‍ മുഹ്‌യുദീന്‍ അല്‍ ഖാസിമിയുടെയും മുഖ്യകാര്‍മികത്വത്തില്‍ പെരുന്നാള്‍ പ്രാര്‍ഥനകള്‍ നടന്നു.
മരുതുംമൂട് മുസ്‌ലിം ജമാ അത്തില്‍ മുഹമ്മദ് നജീം ബാഖവിയും ചുള്ളിമാനൂര്‍ മുസ്‌ലിം പള്ളിയില്‍ മുഹമ്മദ് ഫാറൂഖ് മൗലവിയും പനവൂര്‍ പള്ളിയില്‍ അബ്ദുല്‍ കബീര്‍ മന്നാനിയും നൂറുകണക്കിന് വിശ്വാസികള്‍ക്ക് വിശ്വാസത്തിന്റെ വെളിച്ചം പകര്‍ന്നു. മധുര വിതരണവും സമൂഹപ്രാര്‍ഥനയും ഗൃഹസന്ദര്‍ശന പരിപാടികളും പെരുന്നാളിനോടനുബന്ധിച്ച് ഉണ്ടായിരുന്നു.


