പെരിങ്ങമ്മല: പ്രതീക്ഷകളോടെ നിര്‍മാണം തുടങ്ങിയ മലമാരി-മാമൂട്-സൂര്യകാന്തി റോഡിന്റെ പണി പാതിയില്‍ നിലച്ചു. റോഡില്‍ ചെളി ക്കെട്ട് നിറഞ്ഞതോടെ യാത്ര അപകടകരമായി. 84 ലക്ഷം ചെലവിട്ട് നിര്‍മാണം ആരംഭിച്ച റോഡിനാണ് ഈ ഗതികേട്.
പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ പാപ്പനംകോട്- പനങ്ങോട് ആരംഭിക്കുന്ന റോഡാണ് മലമാരി വഴി സൂര്യകാന്തിയിലെത്തുന്നത്. ഇതോടെ വിതുരയുമായി ബന്ധപ്പെടാമെന്നും ഇരുപതിലധികം ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ യാത്ര സുഗമമാക്കാമെന്നും പദ്ധതിയിട്ടാണ് രണ്ട് വര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയത്. എന്നാല്‍ രണ്ട്‌വര്‍ഷം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയായില്ല.
പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതയുംകരാറുകാരനുമായുള്ള വഴിവിട്ട അടുപ്പവുമാണ് പണി നീണ്ടുപോകാന്‍ കാരണമെന്ന് ജനപ്രതിനിധികള്‍ പറയുന്നു. മലമാരി പാലം, പനങ്ങോട് വളവ്, മാമൂട്ടിലെ വെള്ളക്കെട്ട് എന്നിവയെല്ലാം ഈ റോഡിലെ നിത്യദുരിതങ്ങളാണ്. സൂര്യകാന്തി റോഡില്‍ വന്നു ചേരുന്ന ഭാഗം റോഡ് രണ്ടായിമുറിഞ്ഞു മാറിയനിലയിലായി. റോഡ് അപകടാവസ്ഥയിലാണെന്നും ടാറിങ് ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നുമാവശ്യപ്പെട്ട് വനിതാ സംഘങ്ങള്‍ കഴിഞ്ഞ ദിവസം പി.ഡബ്ല്യു.ഡി. ഓഫീസ്, ഗ്രാമപ്പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പരാതികളുമായി എത്തിയിട്ടുണ്ട്.