വിതുര: സംസ്ഥാന ഗവണ്മെന്റിന്റെ നാലാമത് ചില്‍ഡ്രന്‍സ് എഡ്യുക്കേഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പാലോട് ബിആര്‍സി അവതരിപ്പിച്ച "ഒറ്റമണിച്ചിലങ്ക"യ്ക്ക് മികച്ച ചിത്രമുള്‍പ്പെടെ അഞ്ച് അവാര്‍ഡ്. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച ശബ്ദലേഖനം, ഛായാഗ്രഹണം, പശ്ചാത്തലസജ്ജീകരണം എന്നിവയിലാണ് അവാര്‍ഡ്. വികലാംഗനായ അപ്പുവെന്ന കേന്ദ്രകഥാപാത്രത്തിന് സ്കൂളിലും ചുറ്റുപാടും നേരിടുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമാണ് ഒറ്റമണിച്ചിലങ്കയിലെ ഇതിവൃത്തം. വിതുര യുപിഎസിലെ ആഹ്ലാദയും രൂപയുമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. പാങ്ങോട് കെവിയുപിഎസിലെ വൈദേഹിയാണ് പശ്ചാത്തലസജ്ജീകരണം ഒരുക്കിയത്. ശബ്ദലേഖനം നിര്‍വഹിച്ചത് മടത്തറ കാണി യുപിഎസിലെ ചന്തുവാണ്. അരുണേഷ്ശങ്കറും സുരേഷ് അഞ്ജലിയുമാണ് ക്യാമറ. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടച്ച ചലച്ചിത്രോത്സവത്തില്‍ ബിആര്‍സി വിഭാഗത്തിലാണ് ഒറ്റമണിച്ചിലങ്ക ഒന്നാമതെത്തിയത്.


