WELCOME
Wednesday, November 23, 2011
യുഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ കയറൂരി വിട്ടിരിക്കുന്നു: എ.കെ. ബാലന്
വിതുര: യുഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ കയറൂരിവിട്ടിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി അധികാരത്തിലേറിയ ശേഷം പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു നേരെയുള്ള പീഡനം വര്‍ധിച്ചിരിക്കുകയാണെന്നും മുന്‍ മന്ത്രി എ.കെ. ബാലന് അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് വിതുര പഞ്ചായത്ത് കമ്മിറ്റി വിതുരയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാലന്.
അഴിമതിവീരനായ ആര്. ബാലകൃഷ്ണപിള്ളയെ ജയിലില്‍ നിന്നു മോചിപ്പിച്ചതോടെ സര്‍ക്കാരിന്റെ തനിനിറം ജനങ്ങള്‍ക്കു ബോധ്യമായെന്നും അധ്യാപകന് കൃഷ്ണകുമാറിനെ ഗുണ്ടകള്‍ ആക്രമിച്ച ദിവസം ബാലകൃഷ്ണപിള്ള 40 പ്രാവശ്യം ഫോണിലൂടെ ഗുണ്ടാനേതാവിനെ ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ടുവെന്നും എ.കെ. ബാലന് പറഞ്ഞു.
കേരളം ഭരിക്കുന്നത് ഇപ്പോള്‍ ഗുണ്ടകളാണ്. മോഷണം, പിടിച്ചുപറി, പീഡനം എന്നിവ വര്‍ധിച്ചു. ഇൌ സ്ഥിതിയില്‍ സര്‍ക്കാരിന് അധികകാലം തുടരാനാവില്ല. പിറവം ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ സര്‍ക്കാര്‍ നിലംപൊത്തും. വി.കെ. മധു, പേരയം ശശി, കെ.വിനീഷ്കുമാര്‍, പി.അയ്യപ്പന്‍പിള്ള, ജി.അപ്പുക്കുട്ടന് കാണി, എം.എസ്. റഷീദ് എന്നിവര്‍ പ്രസംഗിച്ചു. പ്രകടനവും

