പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ കൊല്ലായില്‍ വാര്‍ഡില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്‍ക്കു യൂണിഫോം വിതരണം ചെയ്തു. പ്രസിഡന്റ് പി. വല്‍സല നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സുല്ഫാബീഗത്തിന്റെ അധ്യക്ഷതയില്‍ ബ്ളോക്ക് അംഗം ബി. പവിത്രകുമാര്‍, എഡിഎസ് സെക്രട്ടറി റുഖിയാബീവി, എന്‍ജിനീയര്‍ പ്രഭാകരന്‍പിള്ള, ഓവര്‍സിയര്‍ എ. സജീബ്ഖാന്‍, എസ്. സബീര്‍ഷാ, പി.എന്‍. അരുണ്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
തൊഴിലാളികളുടെ ഐക്യം ഊട്ടി ഉറപ്പിക്കാന്‍ യൂണിഫോം സഹായിക്കുമെന്നും തൊഴിലാളികളുടെ സഹകരണത്തോടെ മറ്റു വാര്‍ഡുകളിലും യൂണിഫോം ഏര്‍പ്പെടുത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല പറഞ്ഞു.


