പാലോട്: സേവാഭാരതി പാലോട് യൂണിറ്റ് സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമായി ആരംഭിച്ച സൌജന്യ ഉച്ചകഞ്ഞി വിതരണം അഞ്ചു വര്‍ഷം പൂര്‍ത്തിയാവുന്നു. ഒരു ദിവസംപോലും മുടങ്ങാതെ ദിവസവും 150 ലേറെ പേര്‍ക്കു കഞ്ഞിവിതരണം നടത്തുന്നു. ഇതിനു കുടുംബങ്ങളും വ്യക്തികളും സഹായിക്കുന്നു.
വ്യക്തികളുടെ ഓര്മ ദിനങ്ങള്‍, വിവാഹദിനം, വിവാഹവാര്‍ഷികം, കുട്ടികളുടെ ജന്മദിനം അടക്കം വിശേഷ ദിവസങ്ങളില്‍ കുടുംബങ്ങള്‍ കഞ്ഞി വിതരണത്തിനു സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. വിവിധ സംഘടനകളും വ്യാപാരി വ്യവസായികളും സഹായിക്കുന്നുണ്ട്. കഞ്ഞി വിതരണത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷം ഡിസംബര്‍ ഏഴിന് ആശുപത്രി അങ്കണത്തില്‍ മുന്‍ കേന്ദ്ര മന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. 750 പേര്‍ക്കുള്ള സമൂഹ സദ്യയും ഒരുക്കിയിട്ടുണ്ട്.
സേവാ സമിതി പ്രസിഡന്റ് അഡ്വ. എന്‍. അരവിന്ദാക്ഷന്റെ അധ്യക്ഷതയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പ്രഭാഷണം നടത്തുമെന്നു ഭാരവാഹികളായ സെക്രട്ടറി ഗോപകുമാര്‍, ട്രഷറര്‍ അജയകുമാര്‍, മുഖ്യ സംയോജകന്‍ എ.പി. സുജിത് എന്നിവര്‍ അറിയിച്ചു.


