വിതുര: മൂന്നാം നമ്പര്‍, പാണിനഗര്‍ മേഖലയില്‍ കുളയട്ടശല്യം വര്‍ധിച്ചതായി നാട്ടുകാര്‍ അറിയിച്ചു. വിളകളില്‍ നൂറുകണക്കിന് അട്ടകള്‍ കുമിഞ്ഞുകൂടി. അനവധി ടാപ്പിങ് തൊഴിലാളികളെ അട്ടകള്‍ കടിച്ചു. അട്ടകളെ ഭയന്നു വിളകളില്‍ കന്നുകാലികളെയും മറ്റും കെട്ടാന്‍ കഴിയുന്നില്ലെന്നു സ്ഥലവാസികള്‍ പറയുന്നു. കൃഷിയിടങ്ങളില്‍ മണ്ണെണ്ണയും ലോഷനും മറ്റും തളിച്ചെങ്കിലും അട്ടശല്യം ശമിച്ചിട്ടില്ല.
കുളയട്ടകള്‍ കടിക്കുന്നതറിയില്ല. രക്തം ഉൌറ്റിക്കുടിച്ചു ചീര്‍ക്കുകയും കടിച്ച ഭാഗത്തു നിന്നു രക്തം വാര്‍ന്നൊഴുകുമ്പോഴുമാണു വിവരം അറിയുന്നത്. മഴ കനത്തതോടെയാണ് അട്ടശല്യം വര്‍ധിച്ചത്. നേരത്തെ തോട്ടം, ആദിവാസി മേഖലകളിലാണു കുളയട്ട ശല്യമുണ്ടായിരുന്നത്. വനമേഖലയില്‍ നിന്നാണ് അട്ടകള്‍ എത്തിയതെന്നു നാട്ടുകാര്‍ പറയുന്നു. ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധ ഇൌ മേഖലയില്‍ പതിയണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.


