പാലോട്: ആദിവാസി മേഖലയായ ഇലഞ്ചിയം ഞാറനീലി പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് 2008ല്‍ തുടങ്ങിയ പദ്ധതി പ്രവര്‍ത്തനം നിലച്ചു. പദ്ധതി നടത്തിപ്പിലെ ക്രമക്കേടും ദൈനംദിന പ്രവര്‍ത്തനത്തിലെ അപാകവുമാണ് മൂന്നുവര്‍ഷത്തിനുള്ളില്‍ കുടിവെള്ളവിതരണം നിലയ്ക്കാന്‍ കാരണമെന്ന് ആദിവാസികള്‍ പറയുന്നു.
2008-09 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വാമനപുരം ബ്ലോക്ക് പഞ്ചായത്താണ് ഇലഞ്ചിയം കുടിവെള്ള വിതരണ പദ്ധതി തുടങ്ങിയത്. ഞാറനീലി, ഇലഞ്ചിയം പ്രദേശങ്ങളിലെ 200 കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാനായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.
ഇതിനായി ഞാറനീലിയിലുള്ള പഴയ കുളം നവീകരിച്ച് അവിടെതന്നെ പമ്പ്ഹൗസും സ്ഥാപിച്ചു. ആദ്യത്തെ ആറുമാസംവരെ പമ്പ്ഹൗസിന്റെ പ്രവര്‍ത്തനം സുഗമമായി നടന്നു. എന്നാല്‍, കറന്റ് ബില്ല് ആര് ഒടുക്കുമെന്നതിനെച്ചൊല്ലി തര്‍ക്കം ഉടലെടുത്തതാണ് ജലവിതരണപദ്ധതി അവതാളത്തിലാകാന്‍ കാരണം.
ഇതിനിടയില്‍ പാതയോരത്ത് സ്ഥാപിച്ചിരുന്ന വാട്ടര്‍ടാപ്പുകള്‍ ചില മദ്യപാനികള്‍ നശിപ്പിച്ചു. ഇതോടെ കുടിവെള്ളവിതരണം പൂര്‍ണമായി നിലച്ചു. റോഡിന് വശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ ടാപ്പുകളും കുഴലുകളും വേണ്ടത്ര ഗുണമേന്മയില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി ചില പരാതികളും നല്‍കി. ഞാറനീലി റോഡ് ടാര്‍ ചെയ്ത സമയം കുറെയധികം പൈപ്പുകള്‍ പൊട്ടിയതാണ് പരാതിക്ക് കാരണമായത്. സ്ഥിതി ഇതായിരിക്കേ ഏറെനാള്‍ കാത്തിരുന്ന് കിട്ടിയ കുടിവെള്ള പദ്ധതി തുടക്കത്തില്‍തന്നെ നിലച്ചുപോയ നിരാശയിലാണ് ആദിവാസികള്‍.