S.KV English medium School Nanniyode |
St. Joseph's U.P.S, Paluvalli |
Harisree English Medium School, Nanniyode |
പാലോട്: ചാച്ചാജിയുടെ ദീപ്തസ്മരണകള്‍ പുതുക്കി ഗ്രാമീണ വിദ്യാലയങ്ങളില്‍ ശിശുദിനാഘോഷം നടത്തി. പെരിങ്ങമ്മല ഗവ. യു.പി.എസ്സില്‍ നടന്ന ശിശുദിനാഘോഷ പരിപാടികള്‍ കുട്ടികളുടെ പ്രധാനമന്ത്രി ആര്യ വി. സുരേഷ് ഉദ്ഘാടനംചെയ്തു. പ്രതിപക്ഷ നേതാവ് ഫാത്തിമ്മ ഹനാന്‍ സന്ദേശം നല്‍കി. തുടര്‍ന്ന് പ്രഥമാധ്യാപകന്‍ എസ്.ബാലചന്ദ്രന്‍ നായര്‍, ചിതറ നിസാം, കുമാരി ഷീല എന്നിവര്‍ പ്രസംഗിച്ചു.
നന്ദിയോട് എസ്.കെ.വി. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ശിശുദിനറാലിയോടെ ആഘോഷപരിപാടികള്‍ നടന്നു. കുട്ടികളുടെ പാര്‍ലമെന്റിന്റെ സത്യപ്രതിജ്ഞയ്ക്ക് കുട്ടികളുടെ പ്രധാനമന്ത്രി വിഷ്ണുപ്രിയ നേതൃത്വം നല്‍കി. വിളംബരറാലി ജില്ലാ പഞ്ചായത്തംഗം സോഫി തോമസ് ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകന്‍ എന്‍.രതീഷ്, പി.ടി.എ. പ്രസിഡന്റ് ജിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ജവഹര്‍ നവോദയാ വിദ്യാലയത്തില്‍ നടന്ന ശിശുദിനാഘോഷ പരിപാടികളില്‍ ചാച്ചാജിയുടെ വേഷം ധരിച്ച നിരവധി കുട്ടികള്‍ റാലിക്ക് നേതൃത്വം നല്‍കി. ശിശുദിനത്തോടനുബന്ധിച്ച് നിരവധി മത്സരങ്ങള്‍ നടത്തി. പ്രിന്‍സിപ്പല്‍ കെ.യു.രത്‌നാകരന്‍ സന്ദേശം നല്‍കി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്തു.