പെരിങ്ങമ്മല: റോഡ് നിര്‍മാണത്തിന് ഓട വെട്ടിയവര്‍ സ്ലാബ് നിര്‍മിക്കാത്തതിനാല്‍ വീട്ടില്‍ കയറാന്‍ കഴിയാതെ ജനങ്ങള്‍ ദുരിതത്തില്‍.
ചിറ്റൂര്‍-തെന്നൂര്‍ റോഡ്പണിക്കിടെയാണ് കരാറുകാരന്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുംവിധത്തില്‍ ഓടവെട്ടിയത്.
ഓട നിര്‍മിച്ചതോടെ മാതൃഭൂമി തെന്നൂര്‍ ഏജന്റ് കെ.രാജേന്ദ്രന്‍നായരുടെ വീട്ടില്‍ കയറാനാകാത്ത സ്ഥിതിയായി. സമീപത്തുതന്നെയുള്ള മറ്റ് വീടുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. റോഡ് നിര്‍മാണത്തിന് 84 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. പണി തുടങ്ങി വര്‍ഷം രണ്ട് കഴിഞ്ഞിട്ടും റോഡിന്റെ സ്ഥിതി ദയനീയമാണ്. ഇതിനിടെയാണ് നാട്ടുകാരെ ദുരിതത്തിലാക്കിയുള്ള ഓട നിര്‍മാണം. പണിയില്‍ ക്രമക്കേട് ആരോപിച്ച് നേരത്തെ നാട്ടുകാര്‍ തെന്നൂര്‍ ജങ്ഷന് സമീപം റോഡ്പണി തടഞ്ഞിരുന്നു.