WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, November 18, 2011

കൂട്ടക്കരച്ചില്‍; നിലയ്ക്കാത്ത പ്രാര്‍ഥന; ഒടുവില്‍ നാല് പെണ്‍കുട്ടികളെ കണ്ടെത്തി


പാലോട്: ഒരു നാടിനെ മുഴുവന്‍ ആകാംഷയുടെ മുള്‍മുനയില്‍ 15 മണിക്കൂര്‍ നിര്‍ത്തിയശേഷം വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനികളെ നാട്ടുകാര്‍ കണ്ടെത്തി. പെരിങ്ങമ്മല ഇക്ബാല്‍ എച്ച്.എസ്.എസ്സിലെ നാല് വിദ്യാര്‍ിഥിനികളാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഏഴുമണിയോടെ മൈലമൂട് ഗാര്‍ഡര്‍ സ്റ്റേഷനില്‍നിന്നും കണ്ടെത്തിയത്.

സംഭവത്തെപ്പറ്റി പാലോട് പോലീസ് പറയുന്നു- ബുധനാഴ്ച നാലുമണിക്ക് സ്‌കൂള്‍ വിട്ടശേഷം നാലുപേരും ചേര്‍ന്ന് സ്വകാര്യ ബസ്സില്‍ കയറി പാലോട് ജങ്ഷനിലിറങ്ങി. സംഘത്തില്‍ ഒരാളുടെ പ്രേമബന്ധം വീട്ടില്‍ ചോദ്യം ചെയ്തതാണ് ഒളിച്ചോടാന്‍ നാലുപേരെയും പ്രേരിപ്പിച്ചത്. പാലോട് നിന്നും അടപ്പുപാറയിലിറങ്ങി എങ്ങോട്ട് പോകുമെന്ന് ആലോചന. അടുത്തുവന്ന കല്ലറ ബസ്സില്‍ കയറി കോട്ടപ്പന്‍കാവ് അമ്പലത്തിനടുത്തിറങ്ങി കാണിക്കവഞ്ചിയില്‍ പണവുമിട്ടശേഷമാണ് ഗാര്‍ഡര്‍ സ്റ്റേഷനില്‍ വരെ നടന്നത്. സന്ധ്യയായതോടെ തൊട്ടടുത്തുകണ്ട വാഴപ്പണയില്‍ കയറി ഒളിച്ചെന്ന് വിദ്യാര്‍ഥിനികള്‍ പോലീസിനോട് പറഞ്ഞു.

ഇതിനിടെ വിദ്യാര്‍ഥിനികളെ കാണാനില്ലെന്ന വാര്‍ത്ത നാട്ടില്‍ കാട്ടുതീപോലെ പടര്‍ന്നു. പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. പാലോട്, പാങ്ങോട്, കിളിമാനൂര്‍ പോലീസിന് ലഭിച്ച വിവരംവെച്ച് മൈലമൂട്, വണ്ടികിടക്കം പൊയ്ക, ഇക്ബാല്‍ കോളേജ് ജങ്ഷന്‍ എന്നിവിടങ്ങളിലെല്ലാം രാത്രി മൂന്നുമണിവരെ പരിശോധന തുടര്‍ന്നു. പോലീസിനെ സഹായിക്കാന്‍ ആയിരക്കണക്കിന് നാട്ടുകാരും ഉറക്കമിളച്ച് അന്വേഷണം തുടര്‍ന്നു. എന്നാല്‍ പുലരുവോളം കണ്ടെത്താനായില്ല.

നാടെങ്ങും പ്രാര്‍ഥനകള്‍. കുട്ടികളുടെ വീടുകളില്‍ നിലയ്ക്കാത്ത നിലവിളി. സഹപാഠികളുടെ വീടുകളില്‍ ഉപദേശവും ശകാരവര്‍ഷങ്ങളും. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ അധ്യാപകര്‍ - 15 മണിക്കൂര്‍.

അപ്പോഴും ഇതൊന്നുമറിയാതെ വാഴപ്പണയില്‍ മഞ്ഞ് പുതച്ച് തണുത്തുവിറയ്ക്കുകയായിരുന്നു വിദ്യാര്‍ഥിനികള്‍. രാവിലെ ഏഴുമണിയോടെയാണ് നാട്ടുകാര്‍ വിവരം സ്റ്റേഷനിലറിയിച്ചത്. തുടര്‍ന്ന് പാലോട് പോലീസെത്തി കുട്ടികളെ മെഡിക്കല്‍ പരിശോധനയ്ക്കയച്ചു. വൈകുന്നേരത്തോടെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ കുട്ടികളെ രക്ഷാകര്‍ത്താക്കളോടൊപ്പം വിട്ടയയ്ക്കുകയായിരുന്നു. രക്ഷിതാക്കളുടെ ഒപ്പം വാഹനങ്ങളില്‍ കയറുമ്പോഴും ചെയ്ത തെറ്റിന്റെ ഗൗരവമോ, സങ്കടമോ ഈ വിദ്യാര്‍ഥിനികള്‍ക്കുണ്ടായിരുന്നില്ല.