വിതുര: പൊന്‍മുടി തോട്ടംമേഖലയില്‍ പനിപടര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. തോട്ടത്തിനുള്ളില്‍ ആസ്പത്രി വേണമെന്ന് നിയമമുണ്ടെങ്കിലും പൊന്‍മുടി മെര്‍ക്കിസ്റ്റണ്‍, ടീഗാര്‍ഡന്‍ തോട്ടങ്ങളില്‍ നിലവില്‍ ചികിത്സാസംവിധാനങ്ങളില്ല. 25 കിലോമീറ്റര്‍ മലയിറങ്ങി വിതരയിലെത്തിയാലേ ചികിത്സാ സൗകര്യമുള്ളൂ. തമിഴ്‌നാട്ടില്‍ പോയി മടങ്ങിവന്ന തൊഴിലാളികള്‍ക്കാണ് കൂടുതലായി പനി ബാധിച്ചിട്ടുള്ളതെന്ന് നാട്ടുകാര്‍ അറിയിച്ചു. പൊന്‍മുടിയില്‍ അടിയന്തരമായി മെഡിക്കല്‍ ക്യാമ്പ് നടത്തണമെന്ന് തോട്ടം തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
WELCOME
Friday, November 18, 2011
പൊന്‍മുടിയില്‍ പനിപടരുന്നു