വിതുര: ചായം ഒാള്സെയിന്റ് സ്കൂള്‍, നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍, തിരുവനന്തപുരം കരുണാസായി ഡീ-അഡിക്ഷന് ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ 25ന് രാവിലെ 9.30മുതല്‍ ചായം ഒാള്സെയിന്റ് സ്കൂളില്‍ വച്ച് ലഹരിവിരുദ്ധ സെമിനാറും എക്സിബിഷനും നടത്തുന്നു.
തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. മനോഹരന് ഉദ്ഘാടനം ചെയ്യും. ഡോ.എല്‍.ആര്. മധുജന് ലഹരിവിരുദ്ധക്ളാസ് നയിക്കും. ജില്ലാ പഞ്ചായത്തംഗം സോഫി തോമസ് ലഹരിവിരുദ്ധ ക്ളബ് ഉദ്ഘാടനം ചെയ്യും. വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ സമ്മാനദാനം നിര്‍വഹിക്കും.


