WELCOME
Wednesday, November 23, 2011
ബോണക്കാട്ട് കാട്ടാനശല്യം
വിതുര: ബോണക്കാട് മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായി. ഒരാഴ്ചക്കിടയില്‍ എസ്റ്റേറ്റിലെ നൂറില്‍പരം റബര്‍മരങ്ങള്‍ കാട്ടാനകള്‍ നശിപ്പിച്ചു. ഇരുപതോളം ആനകളാണ് ഇവിടെ തമ്പടിച്ചു നാശവും ഭീതിയും പരത്തി വിഹരിക്കുന്നതെന്നു തൊഴിലാളികള്‍ അറിയിച്ചു. ടാപ്പിങ്ങിനെത്തിയ തൊഴിലാളികളെയും ആക്രമിക്കാന്‍ ശ്രമിച്ചു. പകലും ആനശല്യമുണ്ട്. പടക്കം കത്തിച്ചു ശബ്ദമുണ്ടാക്കിയാല്‍പോലും ആനകള്‍ പിന്വാങ്ങാറില്ലെന്നു തൊഴിലാളികള്‍ പറയുന്നു. ആനശല്യം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നു പ്ളാന്റേഷന് ഡവലപ്മെന്റ് സൊസൈറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.


