വിതുര: കൊപ്പം-ശാസ്താംകാവ്-ചായം റോഡ് ദുര്‍ഘടാവസ്ഥയിലായി. വര്‍ഷങ്ങളായി റോഡ് തകര്‍ന്നുകിടന്നിട്ടും നടപടികളെടുക്കാത്തതിനെതിരെ ജനരോഷം ഉയര്‍ന്നു. മഴയായാല്‍ വാഹനയാത്രയും കാല്‍നടയാത്രയും അസാധ്യമാണ്. മിക്കവാറും ടാര്‍ പൂര്‍ണമായി ഇളകി മണ്‍പാതയായി മാറിയതോടെ അപകടങ്ങളും പതിവായി. ഇളകി തെറിച്ചുകിടക്കുന്ന മെറ്റല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ദേഹത്ത് പതിച്ച് പരുക്കേറ്റ സംഭവവും ഉണ്ടായി. റോഡിന്‍െറ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഗ്രാമ, ബ്ളോക്ക്, ജില്ലാപഞ്ചായത്തുകള്‍ക്ക് അനവധി തവണ നിവേദനം നല്‍കിയിട്ടുണ്ട്. ഇടയ്ക്ക് തുക അനുവദിച്ചെങ്കിലും പണി മാത്രം നടന്നില്ല. റോഡ് അടിയന്തരമായി ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ധര്‍ണ നടത്തുമെന്ന് ശാസ്താംകാവ് റസിഡന്റ്സ് അസോസിയേഷന്‍ അറിയിച്ചു.
WELCOME
Friday, November 18, 2011
കൊപ്പം-ശാസ്താംകാവ്-ചായം റോഡ് തകര്‍ന്നു