വിതുര: അടിപറമ്പ് ജഴ്‌സിഫാമിനെ നിലനിര്‍ത്തിക്കൊണ്ടുതന്നെ 'ഇഗ്‌നോ' സ്ഥാപിക്കണമെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഫാം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആനാവൂര്‍ നാഗപ്പന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കേയാണ് അടിപറമ്പ് ഫാം ഹൈടെക് ഫാമാക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. നിര്‍മ്മാണം ഇപ്പോഴും നടന്നുവരികയാണ്. ഏറ്റവും മികച്ച ഹൈടെക് ഫാമിന് സാധ്യതയുള്ളതിനാല്‍ അടിപറമ്പ് ജഴ്‌സിഫാമിന്റെ വികസനത്തെ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് ആനാവൂര്‍ പറഞ്ഞു. എന്നാല്‍ ദേശീയ സ്ഥാപനമായ 'ഇഗ്‌നോ'യെ കൈവിടാനും പാടില്ല. ആനാവൂര്‍ നാഗപ്പനെ മുന്‍ ജില്ലാ പഞ്ചായത്തംഗം എസ്.സഞ്ജയന്‍, സി.പി.എം. വിതുര ലോക്കല്‍ സെക്രട്ടറി വിനീഷ് കുമാര്‍, സി.ഐ.ടി.യു. ഫാം യൂണിറ്റ് സെക്രട്ടറി ഷിജു തുടങ്ങിയവര്‍ അനുഗമിച്ചു.


