പാലോട്: പെരിങ്ങമ്മലയില്‍ പുതുതായി ആരംഭിച്ച ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസില്‍ വൈദ്യുതി ബില്ല് സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല നിര്‍വഹിച്ചു. തുടര്‍ന്നു പ്രസിഡന്റില്‍നിന്ന് ആദ്യ ബില്ല് സ്വീകരിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍, പെരിങ്ങമ്മല വികസന സമിതി അംഗങ്ങള്‍, നാട്ടുകാര്‍ അടക്കം അനവധി പേര്‍ സംബന്ധിച്ചു.
വൈദ്യുതി ബില്ലടയ്ക്കാന്‍ നന്ദിയോട്ട് പോയി ബുദ്ധിമുട്ടിയിരുന്ന പെരിങ്ങമ്മലയിലെ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്കു പുതിയ പ്രവര്‍ത്തനം അനുഗ്രഹമാണ്. പഞ്ചായത്തിലെ ഉപഭോക്താക്കള്‍ക്കു പുറമെ പാപ്പനംകോട്, ഇലവുപാലം, നരിക്കല്‍, പനങ്ങോട്, വട്ടകരിക്കകം എന്നീ പ്രദേശങ്ങളിലേയും ഉപഭോക്താക്കളുടെ ബില്ലുകള്‍ രാവിലെ 10 മണി മുതല്‍ മൂന്നുവരെ ഇവിടെ സ്വീകരിക്കും.