ആ കണ്ണുകള്‍ നോക്കിയിരുന്നാല്‍ സൌന്ദര്യത്തിന്റെ കടലാഴങ്ങളറിയാം. ലോകത്തെ എന്നും അതിശയിപ്പിച്ചിട്ടുള്ള ബോളിവുഡ് താരം ഐശ്വര്യാ റായിയുടെ സൌന്ദര്യത്തെ കുറിച്ച് എത്ര പറഞ്ഞാലും അധികമാകില്ല. ആ കണ്ണുകള്‍ക്കാണ് പുതിയ ഒരു ആരാധകനെ ലഭിച്ചത്. ബ്രിട്ടനിലെ വളര്‍ന്നുവരുന്ന ഗായകനായ അര്‍ജ്ജുന്‍ കൂമാണ് അത്. ആ കണ്ണുകളെ കുറിച്ച് എത്ര പറഞ്ഞിട്ടും അര്‍ജ്ജുന് മതിയാകുന്നുമില്ല.
ഐശ്വര്യയുടെ വലിയ ആരാധകന്‍ കൂടിയായ അര്‍ജുന്‍ സൌന്ദര്യത്തെ പുകഴ്ത്തി എഴുതിയ ഗാനമാണ് ഇപ്പോള്‍ ബ്രിട്ടനില്‍ ഹിറ്റ്. 'റിമംബര്‍ ടുനൈറ്റ്' എന്നു തുടങ്ങുന്നതാണ് ആ ഗാനം. ഐശ്വര്യയുടെ കണ്ണുകളുടെ ഭംഗിയും അവയെ എത്രമാത്രം ആരാധിക്കുന്നു എന്നുമാണ് തുടര്‍ന്നുള്ള ഹൃദയസ്പര്‍ശിയായ വരികള്‍ പറയുന്നത്. ഇതോടെ ബോളിവുഡ് സുന്ദരികളെ എന്നും ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്തിരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ താരമായ ജേ സീന്റെ നിരയിലേക്ക് എത്തുകയാണ് അര്‍ജ്ജുനും.
ഏറെ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ശ്രദ്ധേയനായ അര്‍ജ്ജുന് ഇതിനകം ബ്രിട്ടനിലെ നിരൂപകരില്‍ നിന്നും കൈനിറയെ പ്രശംസകള്‍ ലഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് -ഏഷ്യന്‍ സംഗീത മേഖലയില്‍ ഇനിയുമേറെ ഉയരങ്ങള്‍ അര്‍ജുനെ കാത്തിരിക്കുന്നുണ്ട് എന്നാണ് സംഗീതപ്രേമികളുടെ വിലയിരുത്തല്‍. ഏതായാലും അര്‍ജ്ജുന്റെ ഗാനം അധികം വൈകാതെ ഇന്ത്യയിലും കേള്‍ക്കാം.


