WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, November 5, 2011

പനങ്ങോട് ജംക്ഷനില്‍ അപകടകെണി



പാലോട്: കഷ്ടിച്ച് ഇടമുള്ള ജംക്ഷന്‍. അവിടെ വാഹനങ്ങള്‍ കരുതലോടെ പോയില്ലെങ്കില്‍ അപകടം ഉറപ്പ്.  പെരിങ്ങമ്മല പനങ്ങോട് ജംക്ഷനിലെ  ഒാടയാണ്  അപകടകെണിയായിരിക്കുന്നത്. വളവും  വീതി കുറവുമായ ഇവിടെ  ഒരു വശം ചരിഞ്ഞ പ്രദേശവും മറു വശത്ത് ഓടയുമാണ്. ഈ അപകടകെണി മനസ്സിലാക്കി റോഡിന്റെ പണി നടന്നുകൊണ്ടിരുന്നപ്പോള്‍ തന്നെ നാട്ടുകാരും ജനപ്രതിനിധികളും കരാറുകാരനോട് ഓട സ്ളാബിട്ട് മൂടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ലത്രെ. ഇവിടെ ഓട സ്ളാബിട്ട് മൂടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.