WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, November 9, 2011

റോഡ് മുറിച്ച് കുഴികളെടുത്തു; പുറംലോകത്തെത്താന്‍ വഴിയില്ലാതെ ആദിവാസികള്‍


പാലോട്: ആദിവാസി മേഖലയിലേക്കുള്ള റോഡ് വനപാലകര്‍ കുഴികളെടുത്ത് വെട്ടിമുറിച്ചു. ഒരു കിലോമീറ്ററിനിടയില്‍ അഞ്ച് കിടങ്ങുകളാണ് എടുത്തത്. സ്വന്തമായി വാഹനമുള്ളവരും ഇല്ലാത്തവരുമായ ആദിവാസികള്‍പുറത്തിറങ്ങാനാവാതെ നട്ടംതിരിയുകയാണ്. പാങ്ങോട് പഞ്ചായത്തിലെ മീഞ്ചാടി ഗ്രാമം തികച്ചും ഒറ്റപ്പെട്ടനിലയില്‍.

കാഞ്ചിനട-മീഞ്ചാടി ആദിവാസി റോഡിലാണ് വനപാലകര്‍ കിടങ്ങുകള്‍ തീര്‍ത്തത്. മീഞ്ചാടി ഗ്രാമത്തില്‍ ഇരുപത്തിയഞ്ചിലധികം കുടുംബങ്ങളാണ് താമസം. ഇതില്‍ ചിലര്‍ക്ക് സ്വന്തമായി വാഹനങ്ങളുമുണ്ട്. എന്നാല്‍, വനപാലകര്‍ റോഡില്‍ കിടങ്ങുകള്‍ തീര്‍ത്തതോടെ മുഴുവന്‍പേര്‍ക്കും കാല്‍നടയാത്ര മാത്രമായി. പനി ബാധിതരെ ആസ്​പത്രിയിലെത്തിക്കുന്നതിനും കുട്ടികള്‍ക്ക് വിദ്യാലയങ്ങളിലെത്തുന്നതിനും ഏറെ പ്രയാസമാണ്. പാലോട് റേഞ്ച് ഓഫീസിന്റെ പരിധിയിലാണ് ഈ പ്രദേശം. കാഞ്ചിനടയിലും പരിസരങ്ങളിലും വര്‍ധിച്ചുവരുന്ന മണലൂറ്റ് തടയുന്നതിന്റെ ഭാഗമായിട്ടാണ് റോഡില്‍ കിടങ്ങ് തീര്‍ത്തതെന്ന് വനംവകുപ്പധികൃതര്‍ പറയുന്നു.

മണലറ്റ് തടയുന്നതിന് റവന്യ, വനം, പോലീസ് അധികൃതര്‍ ചേര്‍ന്ന് സംയുക്തനടപടികള്‍ കൈക്കൊള്ളണമെന്നും അല്ലാതെ തങ്ങളുടെ യാത്രാസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തരുതെന്നുംഗ്രാമീണരും പറയുന്നു.