WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, November 9, 2011

'ഇഗ്‌നോ' നഷ്ടപ്പെടാതിരിക്കാന്‍ പലവഴികള്‍




വിതുര: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യുടെ ദക്ഷിണേന്ത്യന്‍ ആസ്ഥാനം സ്ഥാപിക്കുന്നതിനുവേണ്ട സ്ഥലം കണ്ടെത്താന്‍ സര്‍ക്കാരിനുമുന്നില്‍ പലവഴികള്‍. 25 ഏക്കര്‍ ഒറ്റവസ്തുവായി കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് വിതുര അടിപറമ്പ് ജഴ്‌സിഫാമിലെ സ്ഥലമെടുപ്പ് പ്രതിസന്ധിയിലായതുകാരണമാണ് മറ്റുവഴികള്‍ തേടാന്‍ റവന്യൂവകുപ്പ് നിര്‍ബന്ധിതമായിരിക്കുന്നത്. ആര്‍ക്കും പ്രശ്‌നമില്ലാത്ത പോംവഴി കണ്ടെത്താനായി സര്‍വവക്ഷിയോഗം വിളിക്കാന്‍ തയ്യാറെടുക്കുകയാണ് ജില്ലാകളക്ടര്‍.

വനംവകുപ്പില്‍നിന്ന് തീറ്റപ്പുല്‍കൃഷിക്കായി സ്ഥലം പാട്ടത്തിനെടുത്ത് അടിപറമ്പ് ഫാമിന് നല്‍കിയശേഷം 25 ഏക്കര്‍ ഇവിടെനിന്ന് കണ്ടെത്തുന്നകാര്യം റവന്യൂവകുപ്പ് പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ഫാം തൊഴിലാളികളുമായി ആലോചിച്ച് മാത്രമേ തീരുമാനിക്കാന്‍ കഴിയൂ. വിതുര ഗ്രാമപ്പഞ്ചായത്തിലെ മണലി വാര്‍ഡിലുള്ള അറുന്നൂറോളം ഏക്കര്‍ റവന്യൂഭൂമിയില്‍നിന്ന് 25 ഏക്കര്‍ 'ഇഗ്‌നോ'യ്ക്ക് നല്‍കാനുള്ള ശ്രമവുമുണ്ട്. വനംവകുപ്പുമായുള്ള നിയമപ്രശ്‌നം പരിഹരിച്ചാലേ ഈ ഭൂമി ഏറ്റെടുക്കാന്‍ കഴിയൂ.

ബോണക്കാട് തോട്ടത്തില്‍നിന്ന് തിരിച്ചെടുത്ത രണ്ട് സ്ഥലങ്ങള്‍ റവന്യൂവകുപ്പിന്റെ പക്കലുണ്ട്. ഒന്ന് 18 ഏക്കറും മറ്റൊന്ന് 162 ഏക്കറുമുണ്ട്. 'ഇഗ്‌നോ' അധികൃതര്‍ക്ക് സമ്മതമാണെങ്കില്‍ ഈ സ്ഥലം നല്‍കാനും റവന്യൂവകുപ്പ് തയ്യാറാണ്.

വിതുര, പൊന്മുടി മേഖലയിലെ വന്‍കിട തോട്ടങ്ങളിലെല്ലാം പ്രമാണത്തിലില്ലാത്ത ഏക്കര്‍കണക്കിനു ഭൂമിയുണ്ട്. ഇത് ഏറ്റെടുത്ത് സര്‍ക്കാരിന്റെ ലാന്‍ഡ് ബാങ്കിലേക്ക് മുതല്‍ക്കൂട്ടിയാല്‍ 'ഇഗ്‌നോ' പോലുള്ള പദ്ധതികള്‍ക്ക് സ്ഥലം ലഭ്യമാക്കാന്‍ കഴിയും. പക്ഷേ വന്‍കിട തോട്ടങ്ങളിലെ അനധികൃത ഭൂമി ഏറ്റെടുക്കാന്‍ 'മൂന്നാര്‍' മോഡലിലുള്ള ദൗത്യസംഘം വേണ്ടിവരുമെന്ന് റവന്യൂ അധികൃതര്‍ പറയുന്നു.

ഈ മാസം പത്തിന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുള്ളതിനാല്‍ സര്‍വകക്ഷിയോഗം അതിനുശേഷമേ ഉണ്ടാകൂവെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.