വിതുര: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്നു രണ്ടരപ്പവന്റെ മാല മോഷ്ടിച്ചു. മാലപൊട്ടിച്ചപ്പോള്‍ വീട്ടമ്മയുടെ കഴുത്തില്‍ സാരമായി മുറിവേറ്റു. ചെറ്റച്ചല്‍ വാവുപുര തടത്തരികത്തു വീട്ടില്‍ സുധീറിന്‍െറ ഭാര്യ സജിനയുടെ മാലയാണു പൊട്ടിച്ചു കടന്നത്. ശനി രാത്രി ഒന്നരയോടെയായിരുന്നു സംഭവം. പൊട്ടിക്കുന്നതിനിടെ സജിന മാലയില്‍ കയറി പിടിച്ചപ്പോള്‍ മാലയുടെ കുറേ ഭാഗം കിട്ടി.
നേരത്തേ ഇതിനടുത്തുള്ള ഒരു വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് ഉറങ്ങിക്കിടന്നപ്പോള്‍ അഞ്ചു പവന്റെ മാല പൊട്ടിച്ചെടുത്തിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും മോഷ്ടാവിനെ പിടികൂടിയില്ല. മേഖലയില്‍ അടുത്തിടെ മോഷണം പെരുകുകയാണ്. പണം, റബര്‍ഷീറ്റ് മോഷണവും പെരുകുന്നു. മോഷണം വര്‍ധിച്ചതോടെ വാവുപുര നിവാസികള്‍ ഭീതിയുടെ നിഴലിലാണ്. മോഷ്ടാക്കള്‍ വിലസുന്ന ഇൌ മേഖലയില്‍ പൊലീസിന്റെ ശ്രദ്ധ പതിയണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.


