വിതുര: പൊന്മുടി വനസംരക്ഷണസമിതി കല്ലാര്‍ ഗോള്‍ഡന്‍വാലിയില്‍ സ്ഥാപിച്ചിരുന്ന ടിക്കറ്റ്കൗണ്ടര്‍ അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. പൊന്മുടിയില്‍നിന്ന് വിതുരയിലേക്ക് വന്ന ബസിലെ യാത്രക്കാരാണ് തീപ്പിടിത്തം ആദ്യം കണ്ടത്. സംരക്ഷണസമിതി ജീവനക്കാര്‍ വൈകീട്ട് അഞ്ചരയോടെ ഡ്യൂട്ടി കഴിഞ്ഞുപോയശേഷമായിരുന്നു സംഭവം. ഡീസലൊഴിച്ചാണ് തീയിട്ടതെന്ന് സംശയമുള്ളതായി സമിതി ഭാരവാഹികള്‍ അറിയിച്ചു. സന്ദര്‍ശകര്‍ക്ക് പാസ് നല്‍കാനായി ഈറയും മുളയുംകൊണ്ട് നിര്‍മിച്ച കൗണ്ടറാണ് കത്തിപ്പോയത്. വിതുര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പ് രണ്ടുമൂന്ന് തവണ ടിക്കറ്റ്കൗണ്ടര്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിട്ടുണ്ടെങ്കിലും തീയിട്ടത് ആദ്യമായാണ്.
WELCOME
Thursday, November 17, 2011
ടിക്കറ്റ് കൗണ്ടര്‍ തീവെച്ച് നശിപ്പിച്ചു