വിതുര: വീട്ടുകാരില്ലാതിരുന്ന സമയത്ത് വീട്ടിനുള്ളില്‍ തീ പടര്‍ന്ന് ഫ്രിഡ്ജ് കത്തിനശിച്ചു. വിതുര പോലീസ് സ്റ്റേഷനുസമീപം മഹേന്ദ്രസിങ്ങിന്റെ 'അമ്പാടി' എന്ന വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.
ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് ആളില്ലാത്ത വീട്ടില്‍ നിന്ന് പുക ഉയരുന്നത് നാട്ടുകാരും പോലീസുകാരും കണ്ടത്. അഗ്നിശമനസേനയെ അറിയിച്ചശേഷം വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകയറി തീയണയ്ക്കുകയായിരുന്നു. പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയോടെ മഹേന്ദ്രസിങ്ങും കുടുംബവും വീട്ടിലെത്തി.


