WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, November 30, 2011

സ്വാമി പൊറുക്കില്ല, ഈ 'അഭിഷേകം'


പാലോട്: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള നന്ദിയോട് പച്ച നെടുമ്പറമ്പ് ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലേയ്ക്കുള്ള റോഡ് ഭക്തജനങ്ങള്‍ക്ക്  പൊല്ലാപ്പായി. ക്ഷേത്രത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരാനുള്ള പ്ളാവറ - വട്ടപ്പുല്‍ റോഡാണ് ഭക്തരെ കുഴയ്ക്കുന്നത്. തകര്‍ന്നടിഞ്ഞ് ചെളിക്കളമായി കിടക്കുന്ന റോഡില്‍ കാല്‍നട പോലും ദുഷ്ക്കരമാണിപ്പോള്‍.
 തിരുവനന്തപുരം- തെങ്കാശി റോഡുവഴി എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ ഈ വഴിയിലൂടെ ചെളിയില്‍ കുതിര്‍ന്നാണ്  അമ്പലത്തില്‍ എത്തിച്ചേരുന്നത്. ശബരിമല സീസണായതോടെ തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.
 റോഡിലെ വെള്ളക്കെട്ട് കാരണം ഭക്തജനങ്ങളും നാട്ടുകാരും നീന്തി കടന്നു വേണം യാത്രചെയ്യാന്‍. അധികാരികളുടെ കടുത്ത അവഗണനയാണ് റോഡ് തകര്‍ന്നു കിടക്കാന്‍ കാരണമെന്നാണ് നാട്ടുകാരുടെ  പരാതി.